താണിശ്ശേരി തരണനല്ലൂർ ആർട്സ് ആന്റ് സയൻസ് കോളേജിൽ കോമേഴ്സ് ആൻഡ് മാനേജ്‌മെൻ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഡിപ്പാർട്ട്മെന്റ് ഫെസ്റ്റ് COMFIESTA 25 സംഘടിപ്പിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി കോളേജ് രക്ഷാധികാരി ശ്രീ വാസുദേവൻ നമ്പുതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻ്റ് കോർഡിനേറ്റർ അമൽ കൃഷ്ണ കെ.യു.സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി അദ്ധ്യക്ഷനായ ചടങ്ങിൽ പ്രശസ്ത പിന്നണി ഗായകനും ടി വി റിയാലിറ്റി ഷോ സൂപ്പർ- 4 ജേതാവുമായ ശ്രീഹരി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കോളേജിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ മിലൻ സാന്ദ്ര എന്നിവർ മുഖ്യാതിഥികളായി. അക്കാഡമിക് കോർഡിനേറ്റർ ജ്യോതി ലക്ഷ്മി, PTA പ്രസിഡന്റ് ശ്രീ കിഷോർ കുമാർ , കോമേഴ്സ് ആൻഡ് മാനേജ്മെന്റ് വിഭാഗം മേധാവി രേഖ രമേഷ് എന്നിവർ ആശംസകളും സ്റ്റുഡന്റ്സ് കോർഡിനേറ്റർ ആദിത്യ കൃഷ്ണ നന്ദിയും അറിയിച്ചു. ‘ഫാഷൻ ഷോ, സ്ക്വിഡ് ഗെയിം, സ്റ്റെപ് സിൻക് സാഗ , റീൽ മേക്കിങ്ങ് തുടങ്ങിയ നിരവധി ഇവൻ്റുകളിൽ വിദ്യാർത്ഥികൾ മത്സരിച്ചു മത്സരശേഷം വിജയികൾക്ക് കാഷ് പ്രൈസും സർട്ടിഫിക്കറ്റ് സും സമ്മാനിച്ചു
