താണിശ്ശേരി തരണനല്ലൂർ ആർട്സ് ആന്റ് സയൻസ് കോളേജിൽ സയൻസ് ഡിപ്പാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ IGNITE 2K25 സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടി കോളേജ് മാനേജർ ബഹുമാനപ്പെട്ട ശ്രീ. ജാതവേദൻ നമ്പുതിരിപ്പാട് ഉദ്ഘാടനം ചെയ്തു. സ്റ്റുഡൻ്റ് കോർഡിനേറ്റർ എലിസബത്ത് ടോമി സ്വാഗതം ആശംസിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പോൾ ജോസ് പി. അദ്ധ്യക്ഷനായ ചടങ്ങിൽ അമൃത ടി വി റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗായകൻ മാസ്റ്റർ അഹമദ് നജാദ് , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബോഡി ബിൽഡറുമായ ആഷിഷ് പി എസ് എന്നിവർ മുഖ്യാതിഥികളായി.അക്കാഡമിക് കോർഡിനേറ്റർ ജ്യോതി ലക്ഷ്മി, PTA പ്രസിഡന്റ് ശ്രീ കിഷോർ കുമാർ , മൈക്രോബയോളജി മേധാവി മുകേഷ്, ഫുഡ് ടെക്നോളജി മേധാവി സ്നേഹ പി. എസ്. എന്നിവർ ആശംസകളും സ്റ്റുഡന്റ് പ്രതിനിധി സാനിയ നന്ദിയും രേഖപെടുത്തി.വിവിധയിനം ഫുഡ്സ്റ്റാളുകളും, ഹലോവിയ, റീൽ മേക്കിങ്, ട്രഷർ ഹണ്ട്, ഗെയിം ലൂപ് തുടങ്ങിയ നിരവധി ഇവൻ്റുകളിൽ വിദ്യാർത്ഥികൾ മത്സരിച്ചു.മെഹന്തി സ്റ്റാളും,സയൻസ് വിഷയവുമായി ബന്ധപെട്ട ആനിമേഷൻ ചിത്രമടങ്ങുന്ന മൈക്രോഹബ് പ്രദർശനവും ഫെസ്റ്റിന്റെ പ്രേത്യേകതയായി.സ്റ്റേജിൽ പ്രത്യേക സംഗീത പരിപാടികളും ഉണ്ടായിരുന്നു. വിജയികൾക്ക് കാഷ് പ്രൈസും വിതരണത്തോടുകൂടെ ഫെസ്റ്റ് സമാപിച്ചു.