താണിശേരി തരണനെല്ലൂർ ആർട്ട്സ് ആൻഡ് സയൻസ് കോളജിൽ നടന്ന ഇന്റർനാഷണൽ കോ ൺഫറൻസ് കോളജ് രക്ഷാധികാരി വാസുദേവൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മാനേജർ ജാതവേദൻ നമ്പൂതിരിപ്പാട് അധ്യക്ഷത വഹിച്ചു.
പ്രിൻസിപ്പൽ ഡോ. പി. പോൾ ജോസ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കൊളമ്പ്രത്ത്, തായ്ലന്റിലെ കോൺകാൻ യൂണിവേഴ്‌സിറ്റി പ്രഫ സർമാരായ ഡോ. ബോദി പുട്ട് സിയനന്റ്, ഡോ. സഖ്ചായ് തുടങ്ങിയവർ സംസാരിച്ചു.
രണ്ടു ദിവസങ്ങളിലായി നടത്തിയ കോൺഫറൻസിൽ മലാവി, താൻസാനിയ, സാംബിയ, ഘാന, തായ്ലന്റ് മുതലായ രാജ്യങ്ങളിൽനിന്നുള്ള പ്രബ ഡങ്ങൾ കൂടാതെ കേരളത്തിൽ നിന്നും, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
