News  
   
  തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പുതിയ കോഴ്‌സുകളുടെ ഉദ്ഘാടനവും അവാര്‍ഡ് സമര്‍പ്പണവും ജൂലൈ 5 ന്  
 
ഇരിങ്ങാലക്കുട : തരണനെല്ലൂര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2017 -18 അധ്യയനവര്‍ഷം പുതുതായി ആരംഭിക്കുന്ന B.Com . Co – operation , Bsc . MicroBiology , Bsc . BioChemistry കോഴ്സുകളുടെ ഉദ്ഘാടനവും വിദ്യാഭ്യാസത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റ് ഡേ അവാര്‍ഡ് ദാനവും ജൂലൈ 5 ന് രാവിലെ 9 .30 ന് നിര്‍വഹിക്കുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറാണ് പുതിയ കോഴ്സുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുന്നത് .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് മെറിറ്റ് അവാര്‍ഡ് ദാനം നിര്‍വഹിക്കും. ‘പുതിയ കോഴ്സുകളുടെ സാധ്യത’ എന്ന വിഷയത്തില്‍ മുഖ്യാതിഥിയായ എം ജി യൂണിവേഴ്സിറ്റിയിലെ ഡോ. ബാബുരാജ് നയിക്കുന്ന കരിയര്‍ ഗൈഡന്‍സ്ക്ലാസും പാരന്റിങ് എന്ന വിഷയത്തില്‍ എം ജി യൂണിവേഴ്സിറ്റിയിലെ എന്‍ എന്‍ ഹെന്ന നയിക്കുന്ന സെമിനാറും നടക്കും.
 
   
  തരണനെല്ലൂര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഡിഗ്രി അപേക്ഷകള്‍ വിതരണം തുടങ്ങി  
 
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഇരിങ്ങാലക്കുട തരണനെല്ലൂര്‍ ആര്‍ട്സ് & സയന്‍സ് കോളേജിലെ ഈ വര്‍ഷത്തെ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷകള്‍ വിതരണം തുടങ്ങി. ബി.എസ്.സി. ഫുഡ് ടെക്‌നോളജി, ബി.എസ്.സി. മൈക്രോ ബയോളജി, ബി.എസ്.സി. ബയോ കെമിസ്ട്രി, ബി.എം.എം.സി, ബി.സി.എ, ബി.ബി.എ, ബി.കോം. കമ്പ്യൂട്ടര്‍ , ബി.കോം. ഫിനാന്‍സ്, ബി.കോം. കൊ-ഓപ്പറേഷന്‍ എന്നി കോഴ്‌സുകളുടെ മാനേജ്‌മെന്റ് സീറ്റുകളുടെ അപേക്ഷകള്‍ കോളേജില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്. മെറിറ്റ് സീറ്റുകള്‍ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാപ് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ വഴി ഓപ്ഷന്‍ സമര്‍പ്പിക്കേണ്ടതാണ് എന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2833910, 9846730721 നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 
     
   
     
   
 
     
  Next